നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രണ്ട് ദമ്പതികളെയും നാല് കുട്ടികളെയും

കാഠ്മണ്ഡു: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി
വിനോദ സഞ്ചാരികൾ തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശികൾ. രണ്ട്
ദമ്പതികളും ഇവരുടെ നാല് കുട്ടികളുമാണ് മരിച്ചത്. പ്രവീൺ, രഞ്ജിത്ത്,
ശരണ്യ, ഇന്ദു, ശ്രീ ഭദ്ര, അഭിനവ്, അബി നായർ, വൈഷ്ണവ് എന്നിവരാണ്
മരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇന്ത്യൻ എംബസി
ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും മന്ത്രി പറഞ്ഞു.

രാവിലെ ഒൻപതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്.
ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്നാണ് അപകടം. അതേസമയം, ഇവർക്കൊപ്പം മുറിയിൽ
ഉണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ തുടർന്നു വരികയാണ്.

തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ്
മരിച്ചവർ. രാത്രി തണുപ്പകറ്റാൻ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു.
ഇതിൽ നിന്ന് വാതകം ചോർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്നലെ രാത്രിയായിരുന്നു ഇവർ റിസോർട്ടിൽ മുറിയെടുത്തത്.

You must be logged in to post a comment Login