നേമത്ത് ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് മത്സരം: ഒ. രാജഗോപാല്‍

o rajagopal
തിരുവനന്തപുരം: നേമത്തെ പ്രധാന മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. വി സുരേന്ദ്രപിളളയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് പരാജയം സമ്മതിച്ചു കഴിഞ്ഞുവെന്ന നിലപാടിലാണ് ബിജെപി. കേരളത്തില്‍ ബിജെപി വിജയം നേടുമെന്ന ഉറച്ച പ്രതിക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് നേമം.

എന്നാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും ബിജെപി പിന്തുണയ്ക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നുവെന്ന പറഞ്ഞ അമിത്ഷാ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയല്ല വേണ്ടതെന്നും പട്ടിണി മരണമെന്നത് യാഥാര്‍തഥ്യമാണെന്നും പറഞ്ഞു.

വയനാട്ടില്‍ കഴിഞ്ഞ ദിവസം രണ്ട് ആദിവാസിക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജിഷയുടെ വീട് രാഹുല്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും അമിത്ഷാ ചോദിച്ചു.

You must be logged in to post a comment Login