നൊബേൽ സാഹിത്യ പുരസ്കാരം നേടിയ ആദ്യ കറുത്ത വനിത ടോണി മോറിസണ് അക്ഷരലോകത്തിന്റെ അന്ത്യാഞ്ജലി

നൊബേൽ സാഹിത്യ പുരസ്കാരം നേടിയ ആദ്യ കറുത്ത വനിത ടോണി മോറിസണ് അക്ഷരലോകത്തിന്റെ അന്ത്യാഞ്ജലി
ന്യൂയോർക്ക്: വിഖ്യാത അമേരിക്കൻ എഴുത്തുകാരിയും സാഹിത്യ നോബേൽ സമ്മാന ജേതാവുമായ ടോണി മോറിസണ് അന്ത്യാഞ്ജലി അർപ്പിച്ച് അക്ഷരലോകം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ടോണി മോറിസൺ അന്തരിച്ചത്. 88 വയസായിരുന്നു. കുടുംബവും പ്രസാധകനായ ആൽഫ്രഡ് നോഫുമാണ് മരണവാർത്ത പുറത്തുവിട്ടത്.

1993ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിസ്റ്റർ പുരസ്കാരം മോറിസൺ നേടിയിട്ടുണ്ട്. ബിലവ്ഡ് എന്ന നോവലിനാണ് പുലിറ്റസർ പ്രൈസ് ലഭിച്ചത് നോവലിസ്റ്റ്, ലേഖിക, എഡിറ്റർ, അധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. മൂർച്ചയേറിയ സംഭാഷണങ്ങളും സൂക്ഷമതയാർന്ന കഥാപാത്ര സൃഷ്ടിയുമാണ് ടോണി മോറിസന്റെ നോവലുകളുടെ സവിശേഷത.

1913ൽ ഫെബ്രുവരി 18ന് അമേരിക്കയിലെ ഒഹോവയിലായിരുന്നു ടോണി മോറിസന്‍റെ ജനനം. 1970കളിലാണ് ടോണിയുടെ ആദ്യ നോവലായ ദ ബ്ലൂവെസ്റ്റ് ഐ പ്രസിദ്ധീകരിച്ചത്. 1977ൽ പുറത്തിറങ്ങിയ സോംഗ് ഓഫ് സോളമൻ, 1987ൽ പുറത്തിറങ്ങിയ ബിലവ്ഡ്, സുല, ജാസ് ഹോം തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. ടോണിയുടെ പതിനൊന്നാമത്തെയും അവസാനത്തെയും നോവലായ ഗോഡ് ഹെൽപ് ദ ചൈൽഡ് 2015ലാണ് പുറത്തിറങ്ങിയത്.

2012ൽ അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ടോണി മോറിസണ് ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന ആദ്യ ആഫ്രോ-അമേരിക്കൻ വംശജനയാണ് ടോണി മോറിസൺ.

You must be logged in to post a comment Login