നോക്കിയ 1 അവതരിച്ചു; വില 5,500 രൂപ

നോക്കിയ 1 അവതരിച്ചു; വില 5,500 രൂപ

2018 MWC ൽ നോക്കിയ പുതിയ ബജറ്റ് സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചു. 6,000 രൂപയ്ക്ക് താഴെയാണ് നോക്കിയ 1 സ്മാർട്ട്ഫോൺ അരങ്ങേറിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ ആൻഡ്രോയിഡ് ഓറിയോ സ്മാർട്ട്ഫോൺ കൂടിയാണിത്. ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8.1 ലാണ് നോക്കിയ 1 ന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത.

5,500 രൂപ പ്രൈസ് ടാഗിലാണ് നോക്കിയ ഈ സ്മാർട്ട്ഫോണിന്‍റെ അവതരണം നടത്തിയിരിക്കുന്നത്. ഡാർക്ക് ബ്ലൂ, വാം റെസ് നിറങ്ങളിൽ ഏപ്രിൽ ആദ്യം മുതലായിരിക്കും നോക്കിയ 1 ലഭ്യമാവുക. ഇന്ത്യയിലുള്ള അവതരണത്തെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

നോക്കിയ 1 സവിശേഷതകൾ

4.5 ഇഞ്ച് ഡിസ്പ്ലെ

1.1GHz ക്വാഡ്-കോർ മീഡിയടെക് MT6737M പ്രോസസർ

ആൻഡ്രോയിഡ് 8.1 ഓറിയോ

1GB റാം

8GB സ്റ്റോറേജ്

5MP റിയർ ക്യാമറ

2MP ഫ്രണ്ട് ക്യാമറ

2150mAh ബാറ്ററി

You must be logged in to post a comment Login