നോക്കിയ പുതിയ ബജറ്റ് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ബേസിക് മൊബൈല്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കി പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയ രണ്്ടു പുതിയ ബജറ്റ് ഫോണുകള്‍ അവതരിപ്പിച്ചു. നോക്കിയ 106, 107 എന്നു പേരിട്ടിരിക്കുന്ന മൊബൈലുകള്‍ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നോക്കിയ വ്യക്തമാക്കി. അടിസ്ഥാന ഫീച്ചറുകളിലും കാഴ്ചയിലും സമാനത പുലര്‍ത്തുന്ന ഇരു മോഡലുകളേയും വ്യത്യസ്തമാക്കുന്നത് സിമ്മുകളുടെ എണ്ണവും ബാറ്ററി ബാക്കപ്പുമാണ്.

നോക്കിയ 107 ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യും. 36 ദിവസം ബാറ്ററി ശേഷിയാണ് 107നു നോക്കിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. എംപി3 സപ്പോര്‍ട്ട് ചെയ്യുന്നതും 107ന്റെ പ്രത്യേകതയാണ്. എന്നാല്‍ 106 തികച്ചും സാധാരണ മൊബൈല്‍ മാത്രമാണ്. നോക്കിയ ശ്രേണിയിലെ ഏറ്റവും വിലകുറവുള്ള മോഡലുകളില്‍ ഒന്നായിരിക്കും 106ന്നാണ് റിപ്പോര്‍ട്ട്.

1500 രൂപയില്‍ താഴെയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില. എന്നാല്‍ ഡ്യുവല്‍ സിമ്മും എംപി3യുമുള്ള 107നു 2000 രൂപയോളം ആകും. 1.8 ഇഞ്ച് ടിഎഫ്റ്റി സ്ക്രീനാണ് ഇരു മോഡലുകള്‍ക്കും ഉള്ളത്. കാഴ്ചയില്‍ ലൂമിയ ശ്രേണിയിലെ മൊബൈലുകളുമായി സാമ്യം പുലര്‍ത്തുന്ന എന്‍ട്രിലെവല്‍ ഫീച്ചര്‍ ഫോണുകളില്‍ പൊടി കയറാത്ത തരത്തിലുള്ള കീപാഡാണ് ഉള്ളത്.

വെള്ള, ചുമപ്പ്, നീല തുടങ്ങിയ ആകര്‍ഷകമായ നിറങ്ങളില്‍ നോക്കിയ 106ഉം 107ഉം ലഭിക്കും. സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലൂമിയ ശ്രേണിയിലെ രണ്്ടു മോഡലുകള്‍ നോക്കിയ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

മെറ്റാലിക് ബോഡിയോടു കൂടിയ ലൂമിയ 925. നോക്കിയ വിപണിയില്‍ ഇറക്കിയതില്‍ ഏറ്റവും വലിപ്പമുള്ള സ്ക്രീനോടുകൂടിയ (4.7 ഇഞ്ച്) ലൂമിയ 625. യഥാക്രമം 34,449 രൂപയും 19,999 രൂപയുമാണ് ഇരുഫോണുകളുടെയും വില. നേരത്തെ ഇ കൊമേഴ്സ് സൈറ്റുകളില്‍ വില്‍പനക്കെത്തിയ ലൂമിയ 625 വിറ്റുതീര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് 625 ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.

 

 

You must be logged in to post a comment Login