നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ ഹര്‍ജി നല്‍കി

highcourt_18കൊച്ചി: കറന്‍സികള്‍ മാറാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ വിവേചനപരമാണ്. നിക്ഷേപകരില്‍ പലര്‍ക്കും പാന്‍, എ.ടി.എം കാര്‍ഡുകള്‍ ഇല്ല. ആയതിനാല്‍ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐക്ക് ഹൈക്കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

500,1000 രൂപ നോട്ടുകള്‍ അസാധു ആക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും കാരണം അടിയന്തര ആവശ്യത്തിനുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ്. സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് ഒരു പൈസ പോലും പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഇടപാടുകാരും വലയുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ കേന്ദ്രം പരിഗണിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login