നോട്ട് നിരോധനം ഏര്‍പ്പെടുത്തി മോദി ജനങ്ങളെ അപമാനിക്കുന്നുവെന്ന് പി.സി.ജോര്‍ജ്; കേരളമുണ്ടെന്ന് മോദി അറിയണം; 17ന് ട്രെയിനുകള്‍ തടയും


കോട്ടയം: നോട്ട് നിരോധനം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 17ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ‘കറന്‍സി ആന്ദോളന്‍’ എന്ന പേരില്‍ സമരം സംഘടിപ്പിച്ച് ട്രെയിന്‍ തടയുമെന്ന് പി.സി. ജോര്‍ജ് അറിയിച്ചു.

കേരളത്തില്‍ എന്തുസമരം നടന്നാലും മോദി അറിയില്ല. കേരളം എന്ന സംസ്ഥാനം ഉണ്ടെന്ന് മോദി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചത്. 500, 1000 നോട്ടുകള്‍ നിരോധിച്ചു കഴിഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സി പ്രശ്‌നമില്ല. കേരളത്തില്‍ മാത്രമേ പ്രശ്‌നം ഉള്ളൂ. മോദി കേരളത്തോട് വൈരാഗ്യം തീര്‍ക്കുകയാണ്. മോദിയുടെ നടപടിയോട് പ്രതിഷേധമുള്ള എല്ലാവരെയും സമരത്തിലേക്ക് ക്ഷണിക്കുന്നുവെന്നും പി.സി. ജോര്‍ജ് അറിയിച്ചു.

You must be logged in to post a comment Login