നോട്ട് നിരോധനം: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്ന് ബിജെപി


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മാനിച്ച് പാര്‍ലമെന്റില്‍ മറുപടി പറയുമെന്ന് ബിജെപി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുക്കൊണ്ടുള്ള പ്രമേയവും ഇന്നത്തെ യോഗത്തില്‍ അവതരിപ്പിച്ചു.

സഭാ നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യം പ്രതിപക്ഷം ആവശ്യപ്പെട്ടത് മോദി സഭയില്‍ എത്തണമെന്നായിരുന്നു. അദ്ദേഹം സഭയില്‍ എത്തിയപ്പോള്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭ തടസപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ ഈ നടപടി ശരിയല്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

You must be logged in to post a comment Login