നോട്ട് നിരോധനത്തിനായി തയ്യാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനായി തയാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് എസ്.ബി.ഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകള്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

നോട്ട് നിരോധനത്തിനായി ഒരുങ്ങാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകണമെങ്കില്‍ എസ്.ബി.ഐക്ക് അതിന്റേതായ നിയമങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അപ്രതീക്ഷിത തീരുമാനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

You must be logged in to post a comment Login