നോട്ട് പിന്‍വലിക്കല്‍: താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി

thomas-issac

കൊച്ചി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് തടസമുണ്ടാവില്ല. എന്നാല്‍ അടുത്ത മാസം ഇത് തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുര്‍വാശി മാത്രമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

You must be logged in to post a comment Login