നോട്ട് മാറാന്‍ ക്യൂ നിന്നയാള്‍ ബാങ്കിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു

Representational Image

കണ്ണൂര്‍: തലശേരിയില്‍ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണ് മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണി ആണ് മരിച്ചത്. കെഎസ്ഇബി ജീവനക്കാരനാണ് ഇയാള്‍. അഞ്ചരലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആലപ്പുഴയില്‍ ഹരിപ്പാട്ട് എസ്ബിടി ബാങ്കിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. കുമാരപുരം സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത്.

അതേസമയം 500, 1000 രൂപ നോട്ട് പിന്‍വലിച്ചതിന് ശേഷം ബാങ്ക് തുറന്ന രണ്ടാം ദിവസവും രാജ്യത്തെ ബാങ്കുകളിലെങ്ങും പണം മാറ്റി വാങ്ങാന്‍ വലിയ തിരക്കായിരുന്നു.

You must be logged in to post a comment Login