നോട്ട് 7 മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് സാംസങ് ഓഫര്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍; നിരവധി സൗജന്യ വാഗ്ദാനങ്ങളും

‘സായ്ബാബ ആവാന്‍ ദിലീപിന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ..’; സംവിധായകന്‍ കോടി രാമകൃഷ്ണ പറയുന്നു 
 ന്യൂഡല്‍ഹി: ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പകരം മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാമെന്ന് സാംസങ്ങിന്റെ ഓഫര്‍. ഗ്യാലക്‌സി ശ്രേണിയിലെ എസ്7നോ എസ് 7 എഡ്‌ജോ പകരം നല്‍കാമെന്ന് കമ്പനി പറയുന്നു.

ഗ്യാലക്‌സി നോട്ട് 7ന്റെ പൊട്ടിത്തെറി ഭീഷണില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ ആകര്‍ഷകമായ ഓഫറുകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഗിയര്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും വയര്‍ലെസ് ഹെഡ്‌ഫോണും പകരം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണിനൊപ്പം സൗജന്യമായി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ വണ്‍ ടീം സൗജന്യ സക്രീന്‍ റീപ്ലേസുമെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഓഫര്‍ ലഭിക്കാന്‍ ഗ്യാലക്‌സി നോട്ട് 7 ബുക്ക് ചെയ്ത ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ബന്ധപ്പെടണം. ഓഫര്‍ വേണ്ടാത്തവര്‍ക്ക് നോട്ട് 7നായി മുന്‍കൂര്‍ നല്‍കിയ മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് support.india@samsung.com എന്ന ജിമെയിലേക്ക് എഴുതാം.

നോട്ട് 7 പിന്‍വലിച്ചത് മൂലം ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിന് ഉണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ച വാര്‍ത്തകളെ ചോദ്യം ചെയ്തും സാംസങ് രംഗത്തെത്തി. റിപ്പോര്‍ട്ടുകളെ തള്ളുകയാണെന്ന് പറഞ്ഞ കമ്പനി ഈ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയിലേക്കാണ് സാംസങ് കുതിക്കുന്നതെന്ന് അവകാശപ്പെട്ടു. ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. വിപണിയുടെ 25 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് സാംസങ്ങും.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ഗ്യാലക്‌സി നോട്ട് 7 ഉത്പാദനം അവസാനിപ്പിക്കാനും വിപണിയില്‍ നിന്നും പിന്‍വലിക്കാനും സാംസങ് നിര്‍ബന്ധിതരായത്. നോട്ട് 7 ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല.

You must be logged in to post a comment Login