നോത്രദാം പള്ളിയിലെ തീയണച്ചു; ഗോപുരം പൂർണ്ണമായി കത്തി നശിച്ചു

 

പാരിസ്: രണ്ട് ലോകമഹായുദ്ധങ്ങളും ഫ്രഞ്ച് വിപ്ലവവും അതിജീവിച്ച ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പടര്‍ന്ന തീ പൂര്‍ണ്ണമായും അണച്ചു. പള്ളിയുടെ ഗോപുരം കത്തി നശിച്ചെങ്കിലും മറ്റു ഭാഗങ്ങളിൽ തീപിടുത്തത്തിൽനിന്ന് രക്ഷപെടുത്താൻ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയിൽ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കെട്ടിടത്തിനുള്ളിൽ തീ പടര്‍ന്നത്. മേൽക്കൂരയിൽ നിന്ന് പടര്‍ന്ന തീ ഗോപുരമാകെ വ്യാപിക്കുകയായിരുന്നു.

അതേസമയം, 850ലധികം വര്‍ഷം പഴക്കമുള്ള പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി. യുനസ്കോടയുടെ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. പള്ളി പൂര്‍ണ്ണമായി കത്തി നശിക്കാതിരുന്നതിൽ പ്രസിഡന്‍റ് ആശ്വാസം പ്രകടിപ്പിച്ചു.

..

400ഓളം അഗ്നിശമനാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. തീപിടുത്തം കണ്ടെത്തിയതിനു പിന്നാലെ ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കത്തീഡ്രലിലേയ്ക്കുള്ള വഴികളും പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് ബ്ലോക്ക് ചെയ്തു.

1-ാം നൂറ്റാണ്ടിൽ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാലത്ത് നോത്രദാം കത്തീഡ്രൽ നശിപ്പിക്കപ്പെട്ടിരുന്നു. 200 വര്‍ഷം നീണ്ട നിര്‍മാണത്തിനൊടുവിൽ പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് കത്തീഡ്രലിന്‍റെ പണി പൂര്‍ത്തിയായത്.

You must be logged in to post a comment Login