ന്യൂജനറേഷന്‍ സിനിമയ്ക്കുള്ള മറുപടിയുമായി ബാലചന്ദ്ര മേനോന്‍

ന്യൂജനറേഷന്‍ സിനിമകളെ കണക്കറ്റ് വിമര്‍ശിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ . ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ന്യൂജനറേഷന്‍ സിനിമകളില്‍ നിന്ന് കുടുംബമെന്ന ഘടകം അപ്രത്യക്ഷമാകുന്നുവെന്നാണ് കുടുംബചിത്രങ്ങളുടെ സംവിധായകനായ ബാലചന്ദ്രമേനോന്റെ വിമര്‍ശനം. നാം ജീവിക്കുന്ന സമൂഹത്തിന്റെ അടിത്തറ തന്നെ കുടുംബമാണ്. എന്നാല്‍ പല സിനിമകളിലും കുടുംബമെന്ന കാഴ്ചപ്പാട് കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


. അതിഥികള്‍ വീട്ടില്‍ വന്നാല്‍ നാം ഉമ്മറത്ത് കിടക്കുന്ന അടിവസ്ത്രങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളും എടുത്ത് മാറ്റിയ ശേഷമാണ് അവരെ സ്വീകരിക്കുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ സിനിമ അടിവസ്ത്രവും അധോവായുവും മലയാള സിനിമയുടെ ഉമ്മറത്ത് പ്രതിഷ്ഠിച്ചുവെന്നാണ് ബാലചന്ദ്രമേനോന്റെ പരിഭവം. തന്റെ വിമര്‍ശനത്തിന് തെളിവായി ചില സിനിമകളിലെ രംഗങ്ങള്‍ അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

വടക്കന്‍വീരഗാഥ സിനിമയിലെ നായകന്റെ വാളിന്റെ സ്ഥാനമാണോ ന്യൂജനറേഷന്‍ സിനിമകളില്‍ ജെട്ടിക്കെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം രംഗങ്ങള്‍ നിയന്ത്രിക്കേണ്ട സെന്‍സര്‍ ബോര്‍ഡ് നോക്കുകുത്തിയായെന്നും ബാലചന്ദ്രമേനോന്‍ കുറ്റപ്പെടുത്തി. പരിസരം ശുചിയാക്കിയാല്‍ ശുചിത്വ കേരളം സൃഷ്ടിക്കാം. എന്നാല്‍ മനുഷ്യമനസില്‍ മാലിന്യം അടിഞ്ഞുകുടാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാല്‍ കക്കൂസ് സ്വീകരണമുറി ആക്കേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തന്റെ പുതിയ ചിത്രത്തിന് മുന്നോടിയായി ഏതാനും പുതിയ സിനിമകള്‍ കണ്ടു അവയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കാമെന്ന മുഖവുരയോടെയാണ് ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ന്യൂജനറേഷന്‍ സിനിമ സങ്കേതികമായി ഏറെ മെച്ചപ്പെടുടവെന്ന അഭിനന്ദനം പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.

You must be logged in to post a comment Login