ന്യൂയോര്‍ക്കില്‍ ഇനി ടാക്‌സി ഡ്രൈവറാകാന്‍ ഇംഗ്ലീഷ് പഠിക്കേണ്ട

o-NEW-YORK-TAXI-facebook

ന്യൂയോര്‍ക്ക്: നഗരത്തിലെ ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം മാറ്റി. 1,44,000 ഡ്രൈവര്‍മാരുണ്ട് ഇവിടെ.

ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പഠിക്കണമെന്നുണ്ടായിരുന്നു. ഈ നിയമത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.

എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിള്ള വിദ്യാഭ്യാസ പരിപാടി തുടരുമെന്നു മേയറുടെ ഓഫിസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ടാക്‌സി ആന്‍ഡ് ലിമൊസിന്‍ കമ്മിഷന്‍ വക്താവ് അറിയിച്ചു.

You must be logged in to post a comment Login