ന്യൂസിലന്‍ഡിനെ തകര്‍ത്ത ലങ്കാധിപത്യം

ചിറ്റഗോങ്: നിര്‍ണായകമത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡിനെ 59 റണ്‍സിന് തകര്‍ത്ത്  ശ്രീലങ്ക ട്വന്‍റി20 സെമിയില്‍ ഇടം നേടി. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ചത്ര തിളങ്ങാതെ പോയ ലങ്കക്ക് ഇക്കുറി ബൗളര്‍മാരാണ് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. ലങ്ക മുന്നോട്ടുവെച്ച 120 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 15.3 ഓവറില്‍ 60 റണ്‍സിന് എല്ലാവരും പുറത്തായി

 

 

 

. ചൊവ്വാഴ്ച നടക്കുന്ന പാകിസ്താന്‍വെസ്റ്റിന്‍ഡീസ് മത്സരത്തിലെ വിജയികളെയാവും ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായ ലങ്ക ഏപ്രില്‍ മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ നേരിടുക. ഏപ്രില്‍ നാലിന് രണ്ടാം സെമിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയാണ്എതിരാളികള്‍.
അഞ്ചുവിക്കറ്റ് നേട്ടത്തോടെ രംഗന ഹെരാത്താണ് ന്യൂസിലന്‍ഡ് ബാറ്റിങ്ങിനെ കുരത്തിയത്്. ഓപണര്‍ കെയ്ന്‍ വില്യംസ് (42) പ്രതിരോധിച്ച് നിന്നതൊഴിച്ചാല്‍ മറ്റുള്ളവര്‍  പൊരുതുന്നതിന് മുമ്പേ കീഴടങ്ങി. മുന്‍നിരയില്‍  ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, റോസ് ടെയ്‌ലര്‍, ജിമ്മി നീഷാം എന്നിവര്‍ തുടരെ പൂജ്യരായത്് ന്യൂസിലന്‍ഡിന് തിരിച്ചടിയായിലൂക്ക് റോഞ്ചിയും (2) നഥാന്‍ മക്കല്ലവും (2) നിലയുറപ്പിക്കും മുമ്പേ മടങ്ങിയതും അവരുടെ പരാജയം ഉറപ്പാക്കി. ടോസ് നേടിയ ന്യൂസിലന്‍ഡ് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജയവര്‍ധനെ (25), തിരിമന്നെ (20) എന്നിവരുടെ മികവില്‍ 19.2 ഓവറിലാണ് ലങ്ക 119 റണ്‍സെടുത്തത്.

You must be logged in to post a comment Login