ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ആദ്യ ദിനം ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി

india
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയിലാണ്. 16 റണ്‍സുമായി ജഡേജയും എട്ട് റണ്‍സുമായി ഉമേശ് യാദവുമാണ് ക്രീസില്‍. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മുന്‍ നായകരെ ആദരിക്കുന്ന ചടങ്ങ് ബിസിസിഐ സംഘടിപ്പിച്ചിരുന്നു.

42 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കാണ്‍പൂര്‍ ടെസ്റ്റ് സ്പിന്നിനെ തുണക്കുന്നതാണെന്ന് സൂചന നല്‍കുന്നതാണ് ആദ്യ വിക്കറ്റ്.

അര്‍ധ സെഞ്ച്വറി നേടിയ മുരളി വിജയിക്കും ചേതേശ്വര്‍ പൂജാരക്കുമല്ലാതെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. മുരളി വിജയം 65ഉം പൂജാര 62ഉം റണ്‍സെടുത്തു. രോഹിത്ത് ശര്‍മ്മ 35ഉം ആര്‍ അശ്വിന്‍ 40 റണ്‍സെടുത്തത് ഇന്ത്യയുടെ ഇന്നിംഗ്‌സിന് അല്‍പം കൂടി നീളം വെച്ചു. നായകന്‍ കോഹ്ലി ഒന്‍പത് റണ്‍സെടുത്ത് പുറത്തി. രാഹുല്‍ (32), രഹാന (18), സാഹ (0)ഷമ്മി (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

You must be logged in to post a comment Login