പകരം വീട്ടാനൊരുങ്ങി പാകിസ്ഥാന്‍ ; ജയിലില്‍ കഴിയുന്ന 500 തീവ്രവാദികളെ തൂക്കിലേറ്റുന്നു

ഇസ്ലാമാബാദ്: പെഷാവര്‍ സൈനിക സ്കൂളിലെ കൂട്ടുക്കുരുതിയില്‍ പാകിസ്താന്‍  പ്രതികാരം ശക്തമാക്കുന്നു. തീവ്രവാദ കേസുകളില്‍ പെടുന്നവരുടെ വധശിക്ഷ എടുത്തുമാറ്റിയതിന് പിന്നാലെ കൂടുതല്‍ തീവ്രവാദികളെ തൂക്കിക്കൊല്ലാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. വരും ദിനങ്ങളില്‍ തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്ന 500 പേരെ പാകിസ്താന്‍ തുക്കിലേറ്റാന്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം.രണ്ടാഴ്ചയ്ക്കിടെ ആറിലധികം പേരെ തൂക്കിലേറ്റിയ പാകിസ്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനത്തെ വരെ കാറ്റില്‍ പറത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച 141 പേരെ കൂട്ടക്കൊല ചെയ്തിട്ടും തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് എടുക്കാതിരുന്നതില്‍ പാകിസ്താന്‍ ഭരണാധികാരികള്‍ക്കെതിരേ നാട്ടിലും പുറത്തും ജനരോഷം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തീരവവാദികളോടുള്ള മൃദുസമീപനം പാകിസ്താന്‍ മാറ്റിയത്രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം 500 ലധികം തീവ്രവാദികള്‍ വധശിക്ഷയ്ക്ക് വിധേയമാകുമെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി.

You must be logged in to post a comment Login