പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നു; അടിമാലിയില്‍ ഡെങ്കിപ്പനി, ആറ് പേര്‍ ആശുപത്രിയില്‍

 patients
ഇടുക്കി: മഴക്കാലം തുടങ്ങിയതോടെ അടിമാലിയും പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്.

അടിമാലിയിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. മഴ കനത്തതോടെ കൊതുക് ശല്യവും വര്‍ദ്ധിച്ചു. ഇതാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള പ്രധാന കാരണം. ദിവസവും നിരവധി രോഗികളാണ് അടിമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഇടുക്കിയില്‍ ഏറ്റവും അധികം പകര്‍ച്ചാവ്യാധികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് അടിമാലിയിലാണ്. രോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ആരോഗ്യ വകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നിട്ട്.

You must be logged in to post a comment Login