പങ്കെടുത്ത എല്ലാ സ്ത്രീകളും വിവാഹഗൗണില്‍; ഒരു അസാധാരണ വിവാഹം

bride asks women guests to come in their bridal gowns

വിവാഹ ഗൗണ്‍ വളരെ വിലയേറിയതും ഒരുപാട് വികാരങ്ങളും ഓര്‍മ്മകളും നിറഞ്ഞതാണ്.വിവാഹവേദികളില്‍ ഒരേ കളര്‍ തീം, ഗ്രൂപ്പ് ഡാന്‍സ്, ടിക് ടോക് തുടങ്ങി പല പുതിയ രീതികളും ഇന്ന് കണ്ടുവരുന്നു. എന്നാല്‍ ഇവിടെയൊരു വിവാഹം അതില്‍ നിന്നൊക്കെ വ്യത്യസ്തപ്പെട്ട് പങ്കെടുത്ത എല്ലാ സ്ത്രീകളും  വിവാഹഗൗണില്‍ എത്തിയിരിക്കുകായണ്. വിവാഹ ഗൗണ്‍ വളരെ വിലയേറിയതും ഒരുപാട് വികാരങ്ങളും ഓര്‍മ്മകളും നിറഞ്ഞതാണ്. അതുകൊണ്ട് തന്‍റെ വിവാഹത്തിന് പങ്കെടുക്കുന്ന സ്ത്രീകള്‍ അവരവരുടെ വിവാഹഗൗണ്‍ ധരിച്ച് വരണമെന്ന് വധു തന്നെ ആവശ്യപ്പെടുകയായിരുന്നു.

 

 

ജെസ് ലൂമെൻ– ഔർഡി മുറേ എന്നീ അമേരിക്കൻ സ്വദേശികളുടെ വിവാഹമാണ് ശ്രദ്ധേയമായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിവാഹദിനത്തിൽ ഇളം നീല നിറത്തിലുള്ള ഗൗണാണ് ഔർഡി ധരിച്ചത്.

You must be logged in to post a comment Login