പട്ടരഗിട്ടിയിലെ ഐറ്റം നമ്പറിലൂടെ ഷക്കീല വീണ്ടും തിരിച്ചുവരുന്നു

ഷക്കീല, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലൊരു തിരപൊട്ടും. ഒരുകാലത്ത് കേരളത്തിലെ ബി, സി ക്ലാസ് തീയേറ്ററുകളെ പിടിച്ചു നിര്‍ത്തിയ ഒരൊറ്റ പേരായിരുന്നു ഷക്കീല. ആണുങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി അടുത്തിടെ താരം തന്റെ ആത്മകഥയും എഴുതിയിരുന്നു.

ഷക്കീല ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കിന്നരത്തുമ്പികളിലുടെ മലയാളത്തില്‍ ഇക്കിളിപ്പടങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുകയും ഏറെ വിമര്‍ശനങ്ങള്‍ കേട്ട് മടങ്ങുകയും ചെയ്ത സെക്‌സ് ബോംബ് ഷക്കീല ഐറ്റം നമ്പര്‍ ചെയ്തുകൊണ്ട് മടങ്ങി വരുന്നതെന്നാണ് റിപ്പോര്‍ട്ട്. താരത്തെ വെള്ളിത്തിരിയിലേക്ക് ഇറക്കിയ കന്നഡത്തിലാണ് താരത്തിന്റെ പ്രകടനം. പട്ടരഗിട്ടി എന്ന ചിത്രത്തിലാണ് താരം പരീക്ഷണം നടത്താനെത്തുന്നത്.

ശ്രീകാന്ത്പ്രജു പൂവിയ പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ ജീവിതവുമായി ബന്ധപ്പെട്ട ചില ഉപദേശങ്ങളും താരം നല്‍കുന്നുണ്ടെന്നാണ് സൂചനകള്‍. മാദക വേഷത്തിന് പകരം പര്‍പ്പിള്‍ നിറത്തിലുള്ള സാരിയണിഞ്ഞ് സഹ നര്‍ത്തകികളുടെ പശ്ചാത്തലത്തില്‍ താരം നില്‍ക്കുന്നതിന്റെ സ്റ്റില്ലുകള്‍ പുറത്ത് വന്നിട്ടുണ്ട്.

2011 ല്‍ നിന്റിയില്‍ അഭിനയിച്ച താരം കന്നഡത്തില്‍ പിന്നീട് അനേകം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഏറെയും കോമഡി വേഷങ്ങളായിരുന്നു. ഇടക്കാലത്ത് മലയാളത്തില്‍ തരംഗം ഉണ്ടാക്കിയ ശേഷം മടങ്ങിയ ഷക്കീല ഏറെക്കാലമായി സിനിമയില്‍ നിന്നും അകന്നു കഴിയുകയാണ്. ഇടയക്ക് ദൂള്‍ എന്ന തമിഴ് ചിത്രത്തിലും മലയാളത്തില്‍ ഛോട്ടാമുംബൈ എന്ന ചിത്രത്തിലും തല കാണിച്ചിരുന്നു

You must be logged in to post a comment Login