പഠിക്കുന്ന കുട്ടികള്‍ക്കായി സാംസങ്ങിന്‍റെ ജെ 2 പ്രോ

ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സാംസങ്ങിന്‍റെ ജെ2 പ്രോ എന്ന പുതിയ ഫോൺ കൊറിയയിൽ അവതരിപ്പിച്ചു. കോൾ, എസ്എംഎസ് എന്നീ പരമ്പരാഗത മൊബൈൽ ഫോൺ ഉപയോഗങ്ങൾ മാത്രം നടക്കുന്ന ഒരു സ്മാർട്ഫോൺ ആണിത്. അതായത്, വാട്സാപ്പും ഫെയ്സ്ബുക്കും അടക്കമുള്ള ഇന്‍റര്‍നെറ്റ് ആപ്പുകള്‍ ഒന്നും ഇതില്‍ പ്രവര്‍ത്തിക്കില്ല.

2ജി, 3ജി, 4ജി, വൈഫൈ സംവിധാനങ്ങൾ ഇല്ലാത്ത ഫോൺ വിദ്യാർഥികൾക്കു വേണ്ടിയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ വിദ്യാർഥികൾക്ക് ഈ ഫോൺ സൗജന്യമായും വിതരണം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കായതുകൊണ്ട് ഓഫ്‍ലൈൻ ഡിക്ഷ്ണറിയും ഫോണിലുണ്ട്. 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.

കൊറിയയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ചാണ് സാംസങ് ഫോൺ നൽകുന്നത്. പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് ഇന്റർനെറ്റുള്ള പുതിയ സാംസങ് സ്മാർട്ഫോണുമായി മാറിയെടുക്കാം.

You must be logged in to post a comment Login