പണം തട്ടി കാമുകിക്കൊപ്പം ജീവിക്കാനായിരുന്നു പദ്ധതിയെന്ന് പള്‍സര്‍ സുനി; നടി പരാതി കൊടുക്കുമെന്ന് കരുതിയില്ല

കൊച്ചി:യുവനടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു എന്ന വാദത്തില്‍ ഉറച്ച് മുഖ്യപ്രതി പള്‍സര്‍ സുനി. നടിയില്‍ നിന്നും തട്ടിയെടുക്കുന്ന പണം കൊണ്ട് കാമുകിയ്ക്ക് ഒപ്പം ജീവിക്കാനായിരുന്നു പദ്ധതി. എന്നാല്‍, സംഭവത്തില്‍ പരാതി നല്‍കിയ നടിയുടെ നീക്കം തന്റെ പദ്ധതികളെല്ലാം തകര്‍ത്തുവെന്നും സുനി പറഞ്ഞു.

പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞാണ് നടിയെ ഇറക്കിവിട്ടത്. പിറ്റേന്ന് അവരെ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാനും പണം തട്ടാനുമായിരുന്നു പദ്ധതി. ഇതേക്കുറിച്ച് നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും തനിക്കും മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും സുനി പോലീസിനോട് പറഞ്ഞു.

എന്നാല്‍, തന്റെ പദ്ധതികളെല്ലാം പൊളിച്ചുകൊണ്ട് നടി പോലീസില്‍ പരാതി നല്‍കി. ഇതോടെ ഏതുനിമിഷവും പിടിക്കപ്പെടുമെന്ന ഭയം തന്നെ അലട്ടിയെന്നും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നും സുനി പറഞ്ഞു. ഇതനുസരിച്ച് പോലീസ് സുനിയുമായെത്തി തെരച്ചില്‍ നടത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

You must be logged in to post a comment Login