പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ

amith sha

തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയിലെ റോഡ് ഷോയ്ക്കിടെയാണ് അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് കെ സുരേന്ദ്രന്‍ എന്ന് പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം.

തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അമിത് ഷാ ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ഉപയോഗിച്ചു എന്ന് അമിത് ഷാ ആരോപിച്ചിരുന്നു. വിശ്വാസ സംരക്ഷണത്തിനായി ബിജപെി ഭക്തര്‍ക്കൊപ്പം നില്‍ക്കും എന്നും അമിത് ഷാ വാഗ്ദാനം നല്‍കി.

കനത്ത മഴയിലും പത്തനംതിട്ടയില്‍ അമിത്ഷായുടെ പ്രതാരണത്തിന് നിരവധി പേരാണ് എത്തിയത്. എന്നാല്‍, കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പൊതു പരിപാടികള്‍ റദ്ദുചെയ്ത ശേഷം അമിത് ഷാ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആലപ്പുഴയിലേക്ക മടങ്ങി.

You must be logged in to post a comment Login