പത്തനാപുരത്ത് താരം ഗണേഷ്‌കുമാര്‍ തന്നെ; ജയം 23971 വോട്ടിന്

ganesh

പത്തനാപുരം: താരപോരാട്ടം കൊണ്ട് ശ്രദ്ധേയമായ പത്തനാപുരത്ത് കെബി ഗണേഷ്‌കുമാറിന് ആധികാരിക ജയം. 23971 വോട്ടിനാണ് ഗണേഷിന്റെ ജയം. ജഗദീഷാണ് രണ്ടാം സ്ഥാനത്ത്.

സിനിമാക്കാരിറങ്ങി ഇത്രവലിയ താരപ്പോരുനടത്തുന്ന മണ്ഡലം സംസ്ഥാനത്ത് വേറെയില്ല. നാലാമത്തെ പോരിനിറങ്ങിയ ഗണേഷ്‌കുമാറും അധ്യാപകപ്പണിവിട്ട് സിനിമയിലെത്തിയ ജഗദീഷ് എന്ന പിവി ജഗദീഷ്‌കുമാറും സിനിമാക്കാരുടെ ഭീമന്‍രഘു എന്ന രഘു ദാമോദരനും ജില്ലയുടെ കിഴക്കന്‍ മലയോരം ചവിട്ടിത്തള്ളിയാണ് യുദ്ധത്തിനിറങ്ങിയത്. താരപ്പോരിന് അന്ത്യം കുറിച്ച് ഒടുവില്‍ വിജയം ഗണേഷ്‌കുമാറിനൊപ്പം.

You must be logged in to post a comment Login