പത്താം ക്ലാസ് ഫലം വൈകുന്നു; ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്

 

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാന്‍ വൈകുന്നതു മൂലം കേരള ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി നീക്കി വയ്ക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇതിനായുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.

എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന്റെ തുടര്‍ച്ചയായി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാര്‍ഥികളും കേരള സിലബസിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് എല്ലാ കോഴ്‌സിലും 10% സീറ്റ് ഇവര്‍ക്കായി നീക്കി വയ്ക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ഫലം വന്ന ശേഷമായിരിക്കും ഈ സീറ്റുകളിലേക്കുള്ള പ്രവേശനം.

You must be logged in to post a comment Login