പത്ത് എന്‍ജിനുള്ള വിമാനം പരീക്ഷിച്ചു

വാഷിംഗ്ടണ്‍: നാസ പുതിയതായി വികസിപ്പിച്ചെടുത്ത പത്ത് എന്‍ജിനുള്ള ജി എല്‍-10 വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായതായി നാസ അധികൃതര്‍ അറിയിച്ചു. പത്ത് എന്‍ജിനുകളുള്ളവിമാനം ബാല്‍റ്ററിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹെല്‌കോപ്റ്ററിന്റെ രൂപമാണെങ്കിലും ശത്രു വാഹനത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പലരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാണ് തങ്ങള്‍ പുതിയ രീതിയിലുള്ള ഒരു പരീക്ഷണത്തിനൊരുങ്ങിയതെന്ന് ഹാംറ്റെണിലെ നാസയുടെ റിസേര്‍ച്ച്  സെന്ററിലെ എയറോസ്‌പേസ് എന്‍ജിനീയര്‍ ബില്‍ ഫ്രെഡറിക് പറഞ്ഞു. അഗ്രിക്കല്‍ച്ചറല്‍ പര്യവേഷണം നടത്താനും, മാപ്പിങ്ങിനും കൂടാതെ നാലുപേര്‍ക്ക് സഞ്ചരിക്കാനാവുന്ന തരത്തിലുമാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്.

You must be logged in to post a comment Login