പനിക്ക് ചികിത്സ തേടിയ ജയലളിത 75 ദിവസം ആശുപത്രിയില്‍ കിടന്നു; അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല; അന്വേഷണം ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ജയയുടെ മരണത്തില്‍ ജനത്തിന് പല സംശയങ്ങളുമുണ്ട്. പനി കൂടുതലായതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്.

പിന്നീട് 75 ദിവസങ്ങള്‍ അവര്‍ ആശുപത്രിയിലായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും അണ്ണാ ഡിഎംകെ എംപി വി.മൈത്രേയന്‍ പറഞ്ഞു.

ജയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. അതിനാലാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മൈത്രേയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

You must be logged in to post a comment Login