പനിനീര്‍പെട്ടി

paninnerpetti-1

മൈദ മുട്ട കോമ്പിനേഷനിലുള്ള ഒരു സ്‌നാക്കാണിത്. മധുരമുള്ളതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മറ്റും തീര്‍ച്ചയായും ഇഷ്ടമാവും.
ആവശ്യമുള്ള സാധനങ്ങള്‍
1 .മൈദ: ഒരു കപ്പ്
മുട്ട: രണ്ട്
പാല്‍: അര കപ്പ്
ഉപ്പ്: പാകത്തിന്
ഫില്ലിങ്ങിന്:
2 . മുട്ട: 3
തേങ്ങ: 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര: 2 ടേബിള്‍സ്പൂണ്‍
ഏലക്കായപ്പൊടി: ഒരു ചെറിയ സ്പൂണ്‍
അണ്ടിപ്പരിപ്പ്: 10
ഉണക്കമുന്തിരി: 10
നെയ്യ്: ഒരു സ്പൂണ്‍

3 .പഞ്ചസാര: 2 ടേബിള്‍സ്പൂണ്‍
ഏലക്കായപ്പൊടി: ഒരു നുള്ള്
റോസ്‌വാട്ടര്‍: 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒന്നാമത്തെ ചേരുവകള്‍ മിക്‌സ് ചെയ്ത് കട്ടി കുറഞ്ഞ മാവാക്കുക. പാനില്‍ നെയ്യൊഴിച്ച് തേങ്ങാ വറുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി ,പഞ്ചസാര ഇവ ചേര്‍ത്തിളക്കി മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കിയെടുക്കുക.
മൂന്നാമത്തെ ചേരുവകള്‍ കുറച്ച വെള്ളമൊഴിച്ചു തിളപ്പിച്ചു പാനിയാക്കുക. പാനില്‍ മാവൊഴിച്ചു ഒരു ചെറിയ ദോശ ചുട്ടെടുക്കുക . ഇതില്‍ കൂട്ട് വെച്ചു നാലു സൈഡും മടക്കുക. പിന്നെ ഒരു വലിയ ദോശ ചുടുക. ഇതില്‍ കുറച്ചു കൂട്ടു നിരത്തി ആദ്യം മടക്കി വെച്ച ദോശ ഇതില്‍ വെച്ചു പിന്നെയും മടക്കുക ഇതിന്റെ മുകളി ചെറിയ വരയിട്ട് പഞ്ചസാര പാനി ഒഴിക്കുക

You must be logged in to post a comment Login