പനിമരണം: പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ പൂര്‍ണപരാജയമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണ്. ഇത്തരം ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശരിയല്ല. ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 3000 ത്തോളം ആരോഗ്യപ്രവര്‍ത്തകരെ അധികമായി നിയമിച്ചു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷശ്രമം. കുറ്റപ്പെടുത്തലിന് പകരം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും അവര്‍ പറഞ്ഞു

You must be logged in to post a comment Login