പനീര്‍ അച്ചാര്‍

14317598_1022094671241620_2760917259066550450_n

ഉണ്ടാക്കുന്ന വിധം
ചേരുവകള്‍
1 പനീര്‍ 200 ഗ്രാം
എള്ളെണ്ണ 100 ഗ്രാം
2 മുളകു പൊടി 3 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് 1/4 ടീസ്പൂണ്‍
വെളുത്തുള്ളി 3 ഇതള്‍
മഞ്ഞള്‍ പൊടി 1 നുള്ള്
കറുവാപ്പട്ട 1 കഷണം
ഗ്രാമ്പൂ 3 എണ്ണം
പെരും ജീരകം1/2 ടീസ്പൂണ്‍
കുരുമുളക്34 എണ്ണം
3. കടുക്1 ടീസ്പൂണ്‍
വെളുത്തുള്ളി1ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
കായം പൊടിച്ചതു 1/4ടീസ്പൂണ്‍
ഉലുവ പൊടിച്ചതു 1/4 ടീസ്പൂണ്‍
വിനാഗിരി 150 മി.ലി
പഞ്ചസാര 1/4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ നല്ല തവിട്ടു നിറം കിട്ടത്തക്ക രീതിയില്‍ വറുത്തു കോരണം.(പനീര്‍ കരിഞ്‌നു പോയാല്‍ അച്ചാറിനു കയ്പു രുചി ഉണ്ടാവും ) 2മത്തെ ചേരുവകള്‍ വിനാഗിരി തൊട്ട് അരച്ചെടുക്കണം.അരക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെളുത്തുള്ളി.ഇഞ്ചി ഇവ ചേര്‍ക്കാതെ ബാക്കി പൊടിച്ചു ചേര്‍ത്താലും മതി..പക്ഷേ അച്ചാറിനു കൊഴുപ്പു കുറയും എന്നു മാത്രം. പനീര്‍ വറുത്ത ശേഷമുള്ള എണ്ണയില്‍ നിന്നു ഒരു ടേബിള്‍ സ്പൂണ്‍ എണ്‍ന ഒരു ചീനച്ചട്ടിയില്‍ എടുത്തു അതില്‍ കടുകു പൊട്ടിക്കുക.പിന്നീട് 3 ഇല്‍ പറഞ്ഞിരിക്കുന്ന ഇഞ്ചി,വെളുത്തുള്ളി,ഇവ ചേര്‍ത്തു അല്പം വഴറ്റുക.പിന്നീട് അരപ്പ്,ഉലുവ ,പനീര്‍ ഇവ ചേര്‍ത്തു ഇളക്കിയ ശേഷം ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളമൊഴിച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് പനീര്‍ 5 മിനുട്ട് നേരം ചെറുചൂടില്‍ വേകാന്‍ അനുവദിക്കുക.വെള്ളം മുഴുവന്‍ മിക്കവാറും വറ്റിക്കഴിഞ്ഞാല്‍ വിനാഗിരി ചേര്‍ക്കുക.വീണ്ടും ആവശ്യത്തിനു ഉപ്പു ചേര്‍ത്തു തിളച്ചു കഴിഞ്ഞാ!ാല്‍ കായം,പഞ്ചസാര ഇവ ചേര്‍ത്തു വാങ്ങി വെക്കുക..
തണുത്തു കഴിയുമ്പോള്‍ വൃത്തിയുള്ള ഈര്‍പ്പരഹിതമായ കുപ്പികളില്‍ നിറച്ചു അടച്ചു സൂക്ഷിക്കുക..കുപ്പിയില്‍ നിറക്കുമ്പോള്‍ പനീരിന്റെ മുകളില്‍ അച്ചാറിന്റെ ചാറു വരുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

You must be logged in to post a comment Login