പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു’ ധവാന് പകരക്കാരനാകുമോയെന്ന് ഉടനറിയാം

'പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു' ധവാന് പകരക്കാരനാകുമോയെന്ന് ഉടനറിയാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റ സാഹചര്യത്തില്‍ യുവതാരം ഋഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ധവാന് പകരക്കാരനായി പന്തിനെ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധവാന്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരുകയാണ്. എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനുള്ള നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പന്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.

നാളെ നോട്ടിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തിനുമുമ്പ് പന്ത് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ ടീമില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന യുവതാരമാണ് ഋഷങ് പന്ത്. താരത്തെ ടീമിലെടുക്കാത്തതിനെച്ചൊല്ലി സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

You must be logged in to post a comment Login