പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

കളിക്കിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് പാകിസ്താന്റെ ആഭ്യന്തര കളിക്കാരന്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീമില്‍ നാളെത്ത പ്രതീക്ഷയായ താരം സുല്‍ഫിക്കര്‍ ഭട്ടിയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. ബീഗം ഖുര്‍ഷീദ് മെമ്മോറിയല്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ അപകടം. സിന്ധ് പ്രശ്യയുലെ സുക്കൂറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സിന്ധ് ക്രിക്കറ്റ് ക്ലബ്ബും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ സുക്കൂറിലെ ജിന്ന മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്. പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു മൂന്നാം നമ്പറിലാണ് സുല്‍ഫിക്കാര്‍ ബാറ്റിംഗിനിറങ്ങിയത്. പന്ത് നെഞ്ചില്‍ കൊണ്ടതോടെ സുല്‍ഫിക്കര്‍ പിച്ചില്‍ തളര്‍ന്നു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് സുക്കൂറില്‍ എല്ലാ കായിക മത്സരങ്ങളും മൂന്ന് ദിവസത്തേക്ക് നിരോധിക്കുകയാണെന്ന് ജില്ല ക്രിക്കറ്റ് സെക്രട്ടറി ആയസ് മുഹമ്മദ് പറഞ്ഞു. സംഭവം നാടിനെയും ടീമിനെയും നടുക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login