പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും വിക്കറ്റ് നഷ്ടപ്പെട്ടില്ല; മോര്‍ഗന് കിട്ടിയ പുതുജീവന്‍(വീഡിയോ)


പന്ത് സ്റ്റംമ്പില്‍ തട്ടിയിയാല്‍ സ്വാഭാവികമായും അത് ഇളകും. എന്നാല്‍ ഇംഗ്ലണ്ട്-അയര്‍ലണ്ട് മത്സരത്തിനിടെ പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ബെയ്ല്‍സ് ഇളകിയില്ല. ഇംഗ്ലീഷ് താരം ഇയാന്‍ മോര്‍ഗനാണ് ആ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്.

മത്സരത്തില്‍ 35 പന്തില്‍ 39 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മോര്‍ഗണ്‍ അത്ഭുതകരമായി വിക്കറ്റ് നഷ്ടപ്പെടുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ഐറിഷ് ബൗളര്‍ സ്‌തൈര്‍ലിംഗിന്റെ പന്തില്‍ ലെഗ് സൈഡിലേക്ക് ഷോട്ട് പായിക്കാന്‍ ശ്രമിച്ച മോര്‍ഗണ് പിഴച്ചു. പന്ത് കാലില്‍ തട്ടി സ്റ്റമ്പിലേക്ക്.

പന്ത് സ്റ്റമ്പില്‍ കൊള്ളുന്നത് തടയാന്‍ മോര്‍ഗണ്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീടാണ് അത്ഭുതം നടന്നത്. സ്റ്റമ്പില്‍ പന്ത് കൊണ്ടെങ്കിലും ബെയ്ല്‍സ് ഇളകിയില്ല. ഇതോടെ ഐറിഷ് വിക്കറ്റ് കീപ്പര്‍ നെയ്ല്‍ ഒബ്രിലിനും മോര്‍ഗന്റെ സന്തോഷത്തിനൊപ്പം പങ്കുചേര്‍ന്നു.

മത്സരത്തില്‍ 79 പന്തില്‍ 76 റണ്‍സാണ് മോര്‍ഗണ്‍ നേടിയത്. ഇംഗ്ലണ്ട് 50 ഓറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു.

You must be logged in to post a comment Login