പന്നിപ്പനി കുറഞ്ഞു; അമിത് ഷാ ആശുപത്രി വിട്ടു

 

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ പനി ഭേദമായതോടെ ആശുപത്രി വിട്ടു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. ബിജെപി രാജ്യസഭാംഗം അനില്‍ ബലൂനിയാണ് വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. നമ്മുടെ ദേശീയ അധ്യക്ഷന്‍ സുഖം പ്രാപിച്ച് എയിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്, നിങ്ങളുടെ ആശംസകള്‍ക്കും ക്ഷേമാന്വേഷണങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചു.

Anil Baluni

@anil_baluni

हम सभी के लिए हर्ष का विषय है कि हमारे यशस्वी राष्ट्रीय अध्यक्ष श्री @AmitShah जी आज पूर्ण रूप से स्वस्थ हो AIIMS से डिस्चार्ज होकर अपने निवास आ गये हैं। सभी शुभचिंतकों व कार्यकर्ता बंधुओं की शुभकामनाओं के लिए हृदय से आभार।

208 people are talking about this

കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ദില്ലി എയിംസിലായിരുന്നു അമിത് ഷായുടെ ചികില്‍സ. പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു.

You must be logged in to post a comment Login