പമ്പയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു

കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകിയ പമ്പയാറ്റില്‍  രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു.സീതത്തോട് അഗ്നിശമന സേനാംഗമായ ജിതേന്ദ്രനാണു മരിച്ചത്.ആലപ്പുഴ സ്വദേശിയാണ്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
Pampa-river
പമ്പയില്‍ കുടുങ്ങിയ അയ്യപ്പഭക്തരെ രക്ഷിക്കുന്നതിനായി നദിക്ക് കുറുകേ കയര്‍ കെട്ടുന്നതിനിടെയായിരുന്നു അപകടം.ഇതിനിടെ നദിയില്‍ വീണ ജിതേന്ദ്രന്‍ ഒഴുിക്കില്‍ പെടുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് പമ്പാ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടിരുന്നു. ഇതാണ് പമ്പാ നദയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.

ഇതിനിടെ ഇന്ന് പമ്പാ നദിയില്‍ ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കാനിരിക്കുകയാണ്.

 

 

You must be logged in to post a comment Login