പയര്‍ നടാം, ഓണത്തിന് വരുമാനം കൂട്ടാം

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ചിലവാകുന്നതും വിപണി മൂല്യവുമുള്ളതാണ് പയര്‍. അല്പം ശ്രദ്ധയോടെ കൃഷി ചെയ്താല്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നുതന്നെ വരുമാനമുണ്ടാക്കാം. തടങ്ങളെടുത്തും ചട്ടികളിലും ഗ്രോബാഗുകളിലും വിത്തുകള്‍ നടാം.

വിവിധയിനം വിത്തുകള്‍

കുറ്റിപ്പയര്‍– ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍.

പകുതി പടരുന്ന സ്വഭാവമുള്ളവ– കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.

പടര്‍പ്പന്‍ ഇനങ്ങള്‍-ശാരിക, മാലിക, കെ.എം.വി1, ലോല, വൈജയന്തി, മഞ്ചേരിലോക്കല്‍, വയലത്തൂര്‍ലോക്കല്‍, കുരു ത്തോലപ്പയര്‍.

പയര്‍ വിത്തുകള്‍ നടുന്നതോടൊപ്പം റൈസോബിയം കഞ്ഞി വെള്ളവുമായി ചേര്‍ത്ത്് വിത്തില്‍ പുരട്ടി തണലില്‍ ഉണക്കിയശേഷം നടാവുന്നതാണ്.

ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിന് 2-3 ഗ്രാം റൈസോബിയം ചേര്‍ക്കാം. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40-45 ദിവസത്തിനുള്ളില്‍ പൂവിടുന്ന പയറില്‍നിന്ന് രണ്ട് മാസത്തോളം വിളവെടുക്കാം.

You must be logged in to post a comment Login