പരമനാറി പ്രയോഗം ബോധപൂര്‍വ്വം തന്നെ: പിണറായി

കണ്ണൂര്‍: കൊല്ലത്തെ പരമനാറി പ്രയോഗം ബോധപൂര്‍വമായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അതു പ്രേമചന്ദ്രനെ ഉദ്ദേശിച്ചാണെന്നു പ്രചരിപ്പിച്ചതു മാധ്യമങ്ങളാണ്. ഏറ്റെടുത്തു പ്രേമചന്ദ്രനു ചാര്‍ത്തിക്കൊടുത്തതു സമൂഹവും. അതില്‍ നന്ദിയുണ്ടെന്നും പിണറായി


നാറിയെന്നോ, പരനാറിയെന്നോ, പരമനാറിയെന്നോ പ്രേമചന്ദ്രനു തോന്നിയെങ്കില്‍ അതു മറ്റാരുടെയും കുറ്റമല്ല. യൂദാസ് എന്നോ പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ട് എന്നോ ഒക്കെയാണു വിളിക്കേണ്ടതെന്നു പിന്നീട് ചിലര്‍ എന്നോടു പറഞ്ഞു. ആ വിശേഷണങ്ങള്‍ പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്നു എന്നു നാടു വിചാരിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാക്കാര്യങ്ങളും വിളിച്ചുപറയുന്നവരല്ല. കണ്ണൂര്‍ പ്രസ്ക്ലബിന്റെ ജനവിധി-2014ല്‍ സംസാരിക്കുകയായിരുന്നു പിണറായി.

You must be logged in to post a comment Login