പരവൂര്‍ വെടിക്കെട്ടപകടം: 112 മരണം, മുഖ്യകരാറുകാരനും മരിച്ചു

surendran-kollam.jpg.image.784.410

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനു നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67) മരിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബേണിങ് ഐസിയുവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി.

സുരേന്ദ്രന്റെ മകന്‍ ഉമേഷിനെയും (35) ഞായറാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇളയ മകന്‍ ദീപു(33)വിനെക്കുറിച്ച് വിവരമില്ലെന്നാണു പൊലീസ് പറയുന്നത്. ഉച്ചയോടെ കാണാതായെന്നാണു പൊലീസ് ഭാഷ്യം.

വര്‍ഷങ്ങളായി പടക്കക്കച്ചവടം നടത്തുന്ന സുരേന്ദ്രനും മക്കള്‍ക്കുമെതിരെ അനധികൃതമായി വെടിമരുന്നും പടക്കവും കൈവശം വച്ചതിന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. സുരേന്ദ്രന്റെ പേരിലുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31നു കഴിഞ്ഞിരുന്നു.

You must be logged in to post a comment Login