പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍; തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കൊച്ചി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യസംവാദത്തിന് തയാറെന്ന് സുരേന്ദ്രന്‍ അറിയിച്ചത്.

”ധനമന്ത്രി തോമസ് ഐസക്കിന്റെ മോദി വിരുദ്ധ പ്രചാരണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹ നടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല അദ്ദേഹം പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരിക്കുന്നു. സംഘികള്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ കമന്റിടുന്നത് നിര്‍ത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി”യെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും തന്റെ പേജില്‍ ഒന്നു നോക്കണമെന്നും അപ്പോള്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും” സുരേന്ദ്രന്‍ പറയുന്നു.

നോട്ട് അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരായ പോസ്റ്റിലാണ് മന്ത്രി തോമസ് ഐസക് സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ സംവാദത്തിനു വിളിച്ചത്. എന്റെ പോസ്റ്റിനുകീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാര്‍. മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക് പറഞ്ഞിരുന്നു.

You must be logged in to post a comment Login