പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരിജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.

തങ്ങളുടെ പ്രചാരണത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു. ആ പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നതെന്നും കോടിയേരി പറഞ്ഞു.

You must be logged in to post a comment Login