പരിക്ക്; ഇന്ത്യന്‍ പര്യടനത്തിന് മൈക്കല്‍ ക്ലാര്‍ക്കില്ല

നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്‌സാല്‍ക്ക് ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ നിന്ന് പിന്‍മാറി. ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ജോര്‍ജ് ബെയ്‌ലി ഓസ്‌ട്രേലിയയെ നയിക്കും. ബ്രാന്‍ഡ് ഹാഡിനാണ് വൈസ് ക്യാപ്റ്റന്‍. ക്ലാര്‍ക്കിന്റെ പകരക്കാരനായി കാളം ഫെര്‍ഗൂസനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദീര്‍ഘനാളായി അലട്ടുന്ന പുറംവേദനയാണ് ക്ലാര്‍ക്കിന് വിനയായത്. ഇംഗ്ലണഅടിനെതിരായ ഏകദിനപരമ്പരയ്ക്കിടെ പരിക്ക് വീണ്ടും വഷളായതിനെത്തുടര്‍ന്ന് ഏതാനും മത്സരങ്ങളില്‍ നിന്ന് ക്ലാര്‍ക്കിന് വിട്ടുനിന്നിരുന്നു.

 


ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ട്വന്റി20 ടീം: ജോര്‍ജ് ബെയ്‌ലി(ക്യാപ്റ്റന്‍), നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, സേവിയര്‍ ഡോഹെര്‍ട്ടി, ജെയിംസ് ഫോക്‌നര്‍, കാളം ഫെര്‍ഗൂസന്‍, ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹാഡിന്‍, മോയ്‌സസ് ഹെന്റിക്കസ്, ഫില്‍ ഹ്യൂസ്, മിച്ചല്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ക്ലിന്റ് മക്കേ, ആദം വോഗ്‌സ്, ഷെയ്ന്‍ വാട്‌സണ്‍.
ഏകദിന ടീം:ജോര്‍ജ് ബെയ്‌ലി(ക്യാപ്റ്റന്‍), നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, സേവിയര്‍ ഡോഹെര്‍ട്ടി, ജെയിംസ് ഫോക്‌നര്‍, കാളം ഫെര്‍ഗൂസന്‍, ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹാഡിന്‍, മോയ്‌സസ് ഹെന്റിക്കസ്, ഫില്‍ ഹ്യൂസ്, മിച്ചല്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ക്ലിന്റ് മക്കേ, ആദം വോഗ്‌സ്, ഷെയ്ന്‍ വാട്‌സണ്‍..

You must be logged in to post a comment Login