പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ളി​ൽ നി​ന്നേ​റ്റ കു​ത്ത് ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ. അ​ഖി​ലി​ന്‍റെ ഹൃ​യ​ത്തി​ന്‍റെ വ​ല​ത്തേ അ​റ​യി​ൽ ര​ണ്ട് സെ​ന്‍റീ​മീ​റ്റ​ർ ആ​വ​ത്തി​ലു​ള്ള മു​റി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ര​ണ കാ​ര​ണ​മാ​യേക്കാവുന്ന മു​റി​വാ​യി​രു​ന്നു ഇ​തെ​ന്നും ഒ​ന്ന​ര ലി​റ്റ​ർ ര​ക്തം ശ​രീ​ര​ത്തു നി​ന്ന് വാ​ർ​ന്ന നി​ല​യി​ലാ​ണ് അ​ഖി​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഉ​ട​നെ ത​ന്നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​തി​നാ​ലാ​ണ് അ​ഖി​ൽ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

You must be logged in to post a comment Login