പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ്;20 മുതല്‍ വിപണിയിലെത്തും  

 

2018 mercedes-benz c-class india launch on september 20പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ്;20 മുതല്‍ വിപണിയിലെത്തും

മെഴ്സിഡസ് ബെന്‍സിന്‍റെ പരിഷ്കരിച്ച ‘സി ക്ലാസ്’ ശ്രേണി ഈ 20 ന് വിപണിയിലെത്തും.

സി 200 പെട്രോള്‍, സി 220 ഡി ഡീസല്‍ , കരുത്തേറിയ സി 300 ഡി ഡീസല്‍, പ്രകടനക്ഷമതയേറിയ എ എം ജി സി 43 ഫോര്‍ മാറ്റിക് പ്ലസ് എന്നീ നാല് മോഡലുകളാണ് ഇന്ത്യയിലെത്തുക.

സി 200 പെട്രോളില്‍ 1.5 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ്. 184 പി എസ് വരെ കരുത്തും 280 എന്‍ എം ടോര്‍ക്കും എന്‍ജിനു സൃഷ്ടിക്കാനാകും. എന്നാല്‍ ഇ ക്യൂ ബൂസ്റ്റ് സംവിധാനത്തിന്‍റെ മികവില്‍ ആക്സിലറേഷന്‍ വേളയില്‍ 14 പി എസ് കൂടി കരുത്തും 160 എന്‍ എം ടോര്‍ക്കും കൂടി എന്‍ജിനു സഷ്ടിക്കാനാകും. മുന്‍ ബെന്‍സ് സീരീസുകളിലെ എന്‍ജിന്‍ കൂളിങ് സംവിധാനത്തിലും ഒന്‍പതു സ്പീഡ് ഒാട്ടോ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിലും ഏറെ പരിഷ്കാരങ്ങളോടെയാണ് കാറിന്‍റെ വരവ്.

സി 220 ഡി ഡീസല്‍ പതിപ്പില്‍ രണ്ടു ലിറ്റര്‍, ടര്‍ബോ ചാര്‍ജഡ് എന്‍ജിനാണ്. 194 പി എസ് വരെ കരുത്തും 400 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനു സ‍ഷ്ടിക്കാനാകും. അതേസമയം ഈ ക്യൂ ബൂസ്റ്റ് 48 വോള്‍ട്ട് സംവിധാനം ഡീസല്‍ എന്‍ജിനൊപ്പം ഘടിപ്പിച്ചിട്ടില്ല. വില പരിഗണിച്ച് ഇന്ത്യയില്‍ ഈ മോഡല്‍ വില്‍പ്പനയ്ക്കുണ്ടാവില്ല.

സി 300 ഡി ക്കു കരുത്തേകുന്നതും സി 220 ഡീസല്‍ പതിപ്പിന്‍റെ തന്നെ രണ്ടു ലിറ്റര്‍ എന്‍ജിനാണ്. 245 പി എസ് കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ഇവയ്ക്കെല്ലാം പുറമേയാണ് പ്രകടനക്ഷമതയേറിയ എ എം ജി സി 43 എത്തുന്നത്. ഇരട്ട ടര്‍ബോ, മൂന്നു ലിറ്റര്‍, വി സിക്സ് എന്‍ജിന്‍റെ പരമാവധി കരുത്ത് 23 പി എസ് ഉയര്‍ത്തി 390 പി എസിലെത്തിച്ചിട്ടുണ്ട്. 520 എന്‍എമ്മാണ് പരമാവധി ടോര്‍ക്ക്. ഒന്‍പതു സ്പീഡ് ഒാട്ടോമാറ്റിക് ഗിയര്‍ബോക്സും ഇതിന്‍റെ പ്രത്യേകതയാണ്. തുടക്കത്തില്‍ സലൂണ്‍ ബോഡിയോടെയാണ് എത്തുക. പിന്നീട് കൂപ്പെ പതിപ്പ് പിന്നാലെയെത്തും.

You must be logged in to post a comment Login