പരീക്ഷകള്‍ക്കെല്ലാം ഒരേ മാര്‍ക്ക്; ഇരട്ടകള്‍ അത്ഭുതമാകുന്നു

twins-1
ഗുഡ്ഗാവ്: പരീക്ഷകള്‍ക്കെല്ലാം ഒരേ മാര്‍ക്ക്. ഇരട്ടകള്‍ അത്ഭുതമാകുന്നു. ഇരട്ടകളായ അങ്കിത ചൗഹാനും ഹര്‍ഷിത ചൗഹാനും ജനിച്ചത് 14 മിനിറ്റുകള്‍ മാത്രം വ്യത്യാസത്തില്‍. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഇവര്‍ ഒരുപോലെയായിരുന്നു. സി.ബി.എസ്.ഇ പ്ലസ് ടു ഫലം വന്നപ്പോഴും ഇതില്‍ മാറ്റമുണ്ടായില്ല. രണ്ടുപേര്‍ക്കും ലഭിച്ചത് ഒരേ മാര്‍ക്ക്. 93 ശതമാനം. കഴിഞ്ഞില്ല, ഇരുവര്‍ക്കും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും ലഭിച്ചത് ഒരേ മാര്‍ക്ക്.

പ്ലസ് ടുവിന് ഒരേ മാര്‍ക്ക് ലഭിച്ചതിന്റെ അത്ഭുതം ഇരുവര്‍ക്കും വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇവരുടെ പിതാവിന് രണ്ടുപേര്‍ക്കും ഒരേ മാര്‍ക്ക് തന്നെയാണ് ലഭിക്കുകയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.

എന്നാല്‍ തന്നേക്കാളും നന്നായി പഠിച്ചിരുന്നതിനാല്‍ അങ്കിതക്ക് കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് ഹര്‍ഷിത പറഞ്ഞു.

You must be logged in to post a comment Login