പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനാലാണ് ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്; മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍ നിന്നു ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ആരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിക്ക് ഈ തിരിച്ചടി താങ്ങാന്‍ സാധിക്കാതെ വന്നെന്നും ഈ മനോവിഷമം മൂലം ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നുമാണ് അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ തള്ളിക്കളയുന്നുണ്ട്.

You must be logged in to post a comment Login