പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് ചോദ്യം ചെയ്യും

പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പിലെ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. ശിവരഞ്ജിത്, നസീം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെനന്നായിരുന്നു ശിവരഞ്ജിത്ത് നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി.

അതിനിടെ ശിവരഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിന് പൊലീസ് കേസെടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സർവ്വകലാശാല ഉത്തരപ്പേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

You must be logged in to post a comment Login