പര്‍വേസ് റസൂലിന് അവസാന മത്സരത്തിലെങ്കിലും ഒരു അവസരം നല്‍കണം: ഒമര്‍ അബ്ദുള്ള

സിംബാബ്‌വെക്കെതിരായ അവസാന മത്സരത്തിലെങ്കിലും ജമ്മു കാശ്മീര്‍ താരം പര്‍വേസ് റസൂലിന് അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. റസൂലിന് ഒരു അവസരം നല്‍കൂവെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ട്വിറ്ററിലാണ് അദ്ദേഹം കുറിപ്പിട്ടത്.

Parvez Rasool_Vijay Hazare_PTI_0

സിംബാബ്‌വെക്കെതിരേയുള്ള ഏകദിന ടീമില്‍ റസൂര്‍ സ്ഥാനം നേടിയിരുന്നെങ്കിലും ആദ്യ നാല് മത്സരത്തിലും അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഒരു മത്സരം മാത്രം ശേഷിക്കേയാണ് തങ്ങളുടെ റസൂലിന് ഒരു അവസരം നല്‍കാന്‍ മുഖ്യമന്ത്രി ബിസിസിഐയോട് അപേക്ഷിക്കുന്നത്.

 

 

You must be logged in to post a comment Login