പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം; പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന് ആര്‍ബിഐ

 

ന്യഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. 5.1 ശതമാനം വരെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വരുംമാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റംവരുത്താതിരുന്നത്.

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍തന്നെ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാകുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.

നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്.

You must be logged in to post a comment Login