പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; വായ്പകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയം

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചത്.

എം പി സി യോഗത്തിനു ശേഷം ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. റിപ്പോ നിരക്കില്‍ കാര്യമായ കുറവ് വരുത്തിയതോടെ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനം. റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login